Wednesday 3 August 2011

നിറ നിറ.... പൊലി പൊലി....




കാര്‍ഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടു കര്‍ക്കടക മാസത്തില്‍ നടക്കുന്ന കാര്‍ഷിക അനുഷ്ടാനമാണ്
നിറ. നെല്‍വയലുകള്‍ക്കൊപ്പം നിറയും പലയിടങ്ങളിലും ഓര്‍മ്മ മാത്രമാവുകയാണ് .കൊയ് ത്തിനു -
മുന്നോടിയായാണ് ഇല്ലവും വല്ലവും നിറയ്ക്കുക .ഓരോ സ്ഥലത്തും അവിടെയുള്ള ക്ഷേത്രം ,കാവുകള്‍ -
എന്നിവയുമായി ബന്ധപ്പെട്ടാണ് നിറ' നടക്കുക .ആദ്യം ജ്യോതിഷി എത്തി നിറയുടെ ദിവസം
നിശ്ചയിക്കുന്നു .'നിറ കല്പിക്കല്‍' എന്നാണ് ഇതറിയപ്പെടുന്നത്.നിറ ദിവസത്തിന്റെ തലേദിവസം-
'കതിര്‍ വയ്ക്കും ' ആണ്ടക്കണ്ടം  എന്നറിയപ്പെടുന്ന പ്രത്യേകം വയലില്‍ നിന്നും കാഞ്ഞിര ഇല കൂട്ടിപ്പിടിച്ച്‌-
അറിഞ്ഞെടുക്കുന്ന നെല്‍കതിരുകള്‍ ക്ഷേത്ര പരിസരത്തെ പ്രത്യേകം തറയില്‍ കൊണ്ട് വയ്ക്കും .
കതിരുവെക്കുന്നതറ 'എന്നാണ് ഇതറിയപ്പെടുന്നത് .ഈ കതിര് നിറദിവസം രാവിലെ നിശ്ചയിച്ച -
മുഹൂര്‍ത്തത്തില്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നു .വാദ്യമേളങ്ങലോടെ 'കതിര്' എത്തിക്കുന്ന സ്ഥലങ്ങളും ഉണ്ട് .
ക്ഷേത്രത്തില്‍ നിറച്ചശേഷം ഈ കതിര് എത്തിയ എല്ലാവര്‍ക്കുമായി പകുത്തു നല്‍കുന്നു .
ഈ കതിര്‍ നിറയോലത്തില്‍ വച്ച്    നിറ നിറ പൊലി പൊലി ....എന്ന് പറഞ്ഞ് കാഞ്ഞിരമരത്തിലും-
കിനരിലും ,പടിഞ്ഞാറ്റയിലും ,പത്തായത്തിലും എല്ലാം കെട്ടുന്നു .ആലില ,അരയാലില ,കാഞ്ഞിരയില -
മാവില ,പ്ലാവില ,മുളയില ,വെള്ളില ,പോളിവല്ലി',സൂത്രവള്ളി ,എന്നിവയെല്ലാം വട്ടപ്പലത്തിന്റെ ഇലയില്‍ -
പൊതിഞ്ഞ്‌' തെങ്ങിന്‍ പാന്തം 'കൊണ്ട് കെട്ടിയാണ് നിറയോലം ഉണ്ടാക്കുക .വരുന്ന വര്‍ഷത്തേക്കുള്ള -
ഐശ്വര്യം കാംക്ഷിക്കുകയാണ് ഇതിലൂടെ .....

No comments:

Post a Comment