Tuesday 2 August 2011

ഐശ്വര്യത്തിന്റെ ആടിപ്പാടലുമായി കുട്ടിത്തെയ്യങ്ങള്‍ ....



കര്‍ക്കടകമാസമായാല്‍ ഉത്തരകേരളത്തിലെ പല ഗ്രാമങ്ങളിലും -
കുട്ടിത്തെയ്യങ്ങളെ കാണാം .ആടിത്തെയ്യവും, വേടന്‍തെയ്യവും കര്‍ക്കടക മാസത്തിലെ ആധിയകറ്റാന്‍ വീടുകള്‍ തോറും കയറി ഇറങ്ങും .
 ആടി  കെട്ടുന്നത് വണ്ണാന്‍ സമുദായത്തില്‍ പെട്ടവരും ,വേടന്‍ കെട്ടുന്നത്
മലയന്‍ സമുദായത്തില്‍ പെട്ടവരും ആണ്. ശ്രീ പരമേശ്വരനും, പാര്‍വതിയുമായി ബന്ധപ്പെട്ടതാണ് ഇരു തെയ്യങ്ങളുടെയും ഐതിഹ്യം.പാശുപതാസ്ത്രത്തിനായി തപസ്സു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമേശ്വരനും പാര്‍വതിയും വേടനും ,വേടത്തിയും
ആയി പ്രത്യക്ഷപ്പെട്ട കഥയാണ് ഇരു തെയ്യങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നത് .കര്‍ക്കടകത്തിലെ തോരാ മഴയത്താണ് കുട്ടിത്തെയ്യങ്ങളുടെ യാത്ര .വാദ്യമേളം അകമ്പടിയായുണ്ടാകും .തെയ്യം വീട്ടു മുറ്റത്തെത്തുമ്പോള്‍ വീട്ടിലുള്ളവര്‍ -പടിഞ്ഞാറ്റയ്ക്കകത്ത് ദീപം തെളിയിക്കും .തെയ്യം ആടിക്കോട്ടെ'' എന്നാ ചോദ്യത്തോടെ
വീട്ടിലുള്ളവരുടെ അനുവാദം വാങ്ങി തെയ്യം വീട്ടുമുറ്റത്ത് ആടുന്നു കയ്യിലെ മണി കിലുക്കിയാണ് തെയ്യാട്ടം .കൊച്ചു കുട്ടികളെ ചെറിയൊരു കിരീടവും ,ഉടുത്തുകെട്ടും ,മുഖത്തെഴുത്തും കൊണ്ട് -അണിയിചോരുക്കിയതാണ് കുട്ടിത്തെയ്യത്തിന്റെ വേഷം.കര്‍ക്കടകം കഴിയുമ്പോള്‍ ചിങ്ങത്തില്‍ ഓണത്താര്‍ എന്ന കുട്ടിത്തെയ്യം വരവാകും  .തെയ്യക്കലമാല്ലാത്ത വര്‍ഷകാലത്ത് തെയ്യം കലാകാരന്മാരുടെ യാതനയ്ക്ക് ചെരിയോരാശ്വാസമാണ് ഈ തെയ്യങ്ങള്‍ .....

No comments:

Post a Comment