|
'കൊട്ടാള'-ഓണക്കാലത്തിന്റെ ഓര്‍മ്മക്കൂട '' |
 |
|
|
 | 14-08-2011 |
|
|
പിലിക്കോട് :ഓണമെത്തുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സില്‍ ഓര്‍മ്മകളും നിറയും .ഗ്രാമീണ ജീവിതത്തിലൂടെ കടന്നുവന്ന ഏതൊരാളുടെയും ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടങ്ങുക 'തുമ്പ പൂവില്‍ നിന്നും 'അതിറുത്തുനിറച്ച കൊട്ടാളകളില്‍ നിന്നുമാണ്.പ്ലാവില ,താളില ,ആലില എന്നിവ ഉപയോഗിച്ചാണ് കൊട്ടാള 'ഉണ്ടാക്കുക .ഇലകള്‍ ചേര്‍ത്തു വെച്ച് ഈര്‍ക്കില്‍ കൊണ്ട് തുന്നിചെര്‍ത്തുണ്ടാക്കുന്ന ഈ പൂക്കൂടകളിലും വൈവിധ്യമുണ്ട് .പ്ലാവില കൊട്ടാളകളാണ് രൂപഭംഗിയില്‍ മുന്‍പില്‍. ചെടികളില്‍ നിന്നും ചെടികളിലേക്ക് പൂക്കള്‍ തേടി പറന്നു നടക്കുന്ന പൂമ്പാറ്റകളെപ്പോലെ പൂക്കളിറുക്കാന്‍ ഓടിനടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ അപൂര്‍വമായതോടെ കൊട്ടാളയും ഓര്‍മ്മക്കൂട മാത്രമാവുകയാണ് .... |
|
No comments:
Post a Comment