Friday, 26 August 2011
കൃഷ്ണാഷ്ടമി പുണ്യദിനം ' | |
![]() | |
![]() | 20-08-2011 |
ഭക്തരെ സമ്പത്തിച്ചിടത്തോളം പുണ്യദിനമാണ് അഷ്ടമിരോഹിണി.ഈ ദിനത്തില്‍ വടക്കന്‍ കേരളത്തിലെ പല വീടുകളിലും കൃഷ്ണനെ വരവേല്‍ക്കുന്ന ചടങ്ങുണ്ട്.അഷ്ടമി രോഹിണി ദിനം രാവിലെ തന്നെ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.ക്ഷേത്ര ദര്‍ശനവും ,ഒരുനേരം മാത്രം അരിയാഹാരം കഴിച്ചുള്ള വ്രതവും. കൃഷ്ണന്റെ പിറന്നാള്‍ ദിനത്തിലെ പുണ്യമായി കണക്കാക്കുന്നു. ചിങ്ങം പിറന്നത് മുതല്‍ പ്രഭാതങ്ങളില്‍ നടക്കുന്ന കൃഷ്ണപ്പാട്ട് പാരായണം ഈ ദിനത്തില്‍ രാത്രിവരെ നീളും. സന്ധ്യയാകുന്നതോടെ കത്തിച്ചുവെച്ച നിലവിളക്കിനും, കൃഷ്ണവിഗ്രഹത്തിനും മുന്നില്‍ പൂക്കളം ഒരുക്കും. തുമ്പയും മറ്റു നാട്ടുപൂക്കളും ഉപയോഗിച്ചായിരിക്കും പൂക്കളമിടുക.ഇതിനരികിലായി വാഴയിലയിലോ, പാത്രത്തിലോ ആയി കൃഷ്ണന് പാല്‍പ്പായസം വിളമ്പും. അതിനു ശേഷം വീടിനു മുന്‍ ഭാഗത്തുനിന്നും പടിഞ്ഞാറ്റയില്‍ ഒരുക്കിയ പൂക്കളത്തിന് അരികില്‍ വരെ തറയില്‍ 'ചേടികൊണ്ട് ഉണ്ണിക്കണ്ണന്റെ കാല്പാടുകള്‍ വരയ്ക്കും. കൈപ്പത്തി ചുരുട്ടിപിടിച്ച് വെള്ളത്തില്‍ കലക്കിയ ചേടിയില്‍ മുക്കിയാണ് കാലുകള്‍ വരയ്ക്കുക.ഇതിനു ശേഷം പടിഞ്ഞാറ്റയുടെ വാതിലുകള്‍ പാതിചാരിവെക്കും. ഈ സമയം കൃഷ്ണപ്പാട്ട് പാരായണം ഉച്ചസ്ഥായിയിലാകും.ഇതിനിടയില്‍ കൃഷ്ണ ഭഗവാന്‍ വീട്ടിലെത്തുമെന്നാണ് വിശ്വാസം. |
![]() | |||||||||||||||
![]() | |||||||||||||||
|
Monday, 15 August 2011
Thursday, 11 August 2011
പാവം പൂമ്പാറ്റ കുഞ്ഞുങ്ങള്‍ ..
ഇന്നലെയാണ് അവള്‍ ലോകം കണ്ടത്
പുള്ളിയുടുപ്പിട്ട കൊച്ചു സുന്ദരി ...
പൂക്കള്‍ തോറും അവള്‍ പാറി നടന്നു .
കണ്ടവര്‍ക്ക് തോന്നി-
കയ്യിലെടുത്ത് ഓമനിക്കാന്‍ ....
ചെമ്പരത്തിയും ,തെച്ചിയും അവള്‍ക്ക്-
തേന്‍ മധുരം നല്‍കി ..
ഇന്നാണവള്‍ പൂന്തോട്ടത്തിലെ -
പുതിയ ചെടി കണ്ടത്...
പൂവിന്‍റെ പുഞ്ചിരിയില്‍ അവള്‍ -
മധുരം നുകരാനെത്തി ..
തേനിനു കൈപ്പു രുചിയായിരുന്നു .
പൂവ് പൂമ്പാറ്റയെ ഉള്ളിലാക്കി -
കൂമ്പിയടഞ്ഞു.... .
പറിച്ചെടുത്തു നോക്കുമ്പോഴേക്കും -
അതിന്‍റെ ചിറക് അറ്റിരുന്നു..
ഇതലുകളിലെ കൂര്‍ത്ത മുള്ളുകളാല്‍-
മേലാകെ കോറിയിരുന്നു..
അതിന്നു നിരങ്ങി നീങ്ങാന്‍ പോലും ആയില്ല.
ചെടിയിലേക്ക് നോക്കിയപ്പോള്‍ -
അത് വീണ്ടും പൂവിട്ടിരുന്നു
ഒന്നല്ല ഒരുപാടുപൂക്കള്‍ ..
പാവം പൂമ്പാറ്റകുഞ്ഞുങ്ങള്‍..
Tuesday, 9 August 2011
സമാധാനത്തിന്റെ ശാന്തിദീപം തെളിഞ്ഞു ''
മാനവ കുലത്തിന്റെ മഹനീയതകളേയും, സ്നേഹ വിശ്വാസങ്ങളെയും
തകര്‍ക്കുന്ന യുദ്ധ ഭീകരതയ്ക്കെതിരെ ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ എല്‍ പി
സ്കൂളിലെ കുരുന്നുകള്‍ 'ശാന്തി ദീപം 'തെളിച്ചു .ഹിരോഷിമ -നാഗസാക്കി
ദിനാചരണങ്ങളുടെ അറുപത്തിയാറാം വാര്‍ഷിക ഭാഗമായി 66 -
കടലാസ്സ് വിളക്കുകളാണ് വിദ്യാലയത്തില്‍ സമാധാന സന്ദേശത്തിന്റെ
ശോഭ പരത്തിയത് .കുട്ടികള്‍ തന്നെയാണ് ചാര്‍ട്ട് ,മെഴുകുതിരി എന്നിവ
ഉപയോഗിച്ച് കടലാസ്സ് വിളക്കുകള്‍ തയ്യാറാക്കിയത് .പ്രധാനാധ്യാപിക -
സി എം മീനാകുമാരി ശാന്തി ദീപം 'കുരുന്നു കൈകളിലേക്ക് പകര്‍ന്നു ..തെളിഞ്ഞു -
കത്തിയ 66 ദീപങ്ങളെ സാക്ഷിയാക്കി കുട്ടികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി .
പ്രത്യേകം തയ്യാറാക്കിയ യുദ്ധസ്മാരകത്തില്‍ കുട്ടികള്‍ പുഷ്പ്പാര്‍ചനയും നടത്തി ....
Subscribe to:
Posts (Atom)